ടാറ്റാ ആള്‍ട്രോസിന്റെ പുതിയ മോഡല്‍ പുറത്തിറങ്ങി
ടാറ്റാ ആള്‍ട്രോസിന്റെ പുതിയ മോഡല്‍ പുറത്തിറങ്ങി

ഇടുക്കി: ടാറ്റാ ആള്‍ട്രോസിന്റെ പുതിയ മോഡലിന്റെ ലോഞ്ചിങ് നെടുങ്കണ്ടം ലക്സണ്‍ ടാറ്റയില്‍ നടന്നു. കട്ടപ്പന എസ്‌ഐ ഡിജു നിര്‍വഹിച്ചു. ആള്‍ട്രോസ് റേസര്‍ മോഡലാണ് പുതുതായി പുറത്തിറങ്ങിയത്. മുന്‍ ആള്‍ട്രോസില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകള്‍ പുതിയ മോഡലിലുണ്ട്. ആര്‍ 1, ആര്‍ 2, ആര്‍ 3 എന്നിങ്ങനെ മൂന്നു തരത്തിലാണ് ആള്‍ട്രോസ് റേസര്‍ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റയുടെ ജനപ്രിയ മോഡലായ ആള്‍ട്രോസില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഉപഭോക്താവിന് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം. ലക്‌സന്റെ ജില്ലയിലെ ഷോറുമാണ് നെടുങ്കണ്ടത്തേത്. ആധുനിക സൗകര്യങ്ങളോടുകൂടിയ സര്‍വീസ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു.
What's Your Reaction?






