റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍: ടോപ്പ് സ്റ്റേഷന്‍- പാമ്പാടുംചോല ചെക്ക്‌പോസ്റ്റ് റൂട്ടില്‍ യാത്രാദുരിതം
റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍: ടോപ്പ് സ്റ്റേഷന്‍- പാമ്പാടുംചോല ചെക്ക്‌പോസ്റ്റ് റൂട്ടില്‍ യാത്രാദുരിതം

ഇടുക്കി: മൂന്നാര്‍- വട്ടവട റോഡില്‍ ടോപ്പ് സ്റ്റേഷന്‍ മുതല്‍ പാമ്പാടുംചോല ചെക്ക്‌പോസ്റ്റ് വരെയുള്ള സഞ്ചാരയോഗ്യമല്ലാതായതോടെ യാത്രാക്ലേശം രൂക്ഷം. അതിര്‍ത്തിയില്‍ തമിഴ്‌നാടിന്റെ അധീനതയിലുള്ള പ്രദേശമാണിവിടം. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതാണ് കാരണം. വട്ടവട മേഖലയിലെ ആളുകളും വിനോദസഞ്ചാരികളും വട്ടവട, ടോപ്പ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ എത്തുന്ന പാതയാണിത്. പാമ്പാടുംചോല ചെക്ക്‌പോസ്റ്റ് വരെയുള്ള 8 കിലോമീറ്റര്‍ ഭാഗമാണ് ഗതാഗതയോഗ്യമല്ലാത്തത്. കുണ്ടും കുഴിയും നിറഞ്ഞതോടെ യാത്രാദുരിതമാണ്. മഴ പെയ്യുന്നതിനാല്‍ ഇവിടെ വെള്ളക്കെട്ടും രൂക്ഷമായി. ചില കുഴികള്‍ വന്‍ ഗര്‍ത്തങ്ങള്‍ക്ക് സമാനമാണ്. ഇതോടെ യാത്രാക്ലേശത്താല്‍ വാഹനയാത്രികര്‍ ബുദ്ധിമുട്ടുകയാണ്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണം. ഇരുചക്രവാഹന യാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുഴികളില്‍ പതിച്ച് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നു. സഞ്ചാരികളുടെ തിരക്കേറുമ്പോള്‍ ഗതാഗതക്കുരുക്കും രൂക്ഷമാകും. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.
What's Your Reaction?






