പിആര്‍ഡിഎസ് പദയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
പിആര്‍ഡിഎസ് പദയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ഇടുക്കി: പ്രത്യക്ഷ രക്ഷാ ദൈവസഭ യുവജന സംഘം കിഴക്കന്‍ സോണിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകുമാര ഗുരുദേവന്റെ 86-ാമത് ദേഹവിയോഗ പദയാത്രയ്ക്ക് കട്ടപ്പന 20 ഏക്കറില്‍ സ്വീകരണം നല്‍കി. കല്ലാര്‍ വിശുദ്ധ ആചാര്യ ഭവനത്തില്‍നിന്ന് തിരുവല്ല ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗര്‍ വിശുദ്ധ മണ്ഡപത്തിലേക്കാണ് പദയാത്ര നടത്തുന്നത്. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാരായ പ്രശാന്ത് രാജു, വിനു കേശവന്‍, പിആര്‍ഡിഎസ് യുവജന സംഘം ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍ കെ ടി, കേന്ദ്ര സമിതിയംഗം അജേഷ് റാം, സുരേഷ് മുണ്ടക്കയം, സുജിത്ത് ചില്ലിത്തോട്, ശാഖാ ഉപദേഷ്ടാവ് ബാബു പി കെ, രാജീവ് കെ പി, കിളിരൂര്‍ പൊയ്കയില്‍, സിജു പി കെ, മഹിളാ സമാജം സെക്രട്ടറി ഉഷ രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






