വെള്ളിലാംകണ്ടത്ത് കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി ഗൃഹനാഥന് പരിക്ക്
വെള്ളിലാംകണ്ടത്ത് കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി ഗൃഹനാഥന് പരിക്ക്

ഇടുക്കി: വെള്ളിലാങ്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്. കുഴല്‍പ്പാലം തേക്കലക്കാട്ടില്‍ അച്ചന്‍കുഞ്ഞിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11:30 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വീടിനുള്ളില്‍ ടിവി കാണുകയായിരുന്ന അച്ചന്‍കുഞ്ഞിന്റെ ദേഹത്തേക്ക് സിമന്റ് കട്ട വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീടിന്റ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്‍ത്തൊട്ടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയില്‍ ദിനംപ്രതി വാഹന അപകടങ്ങള്‍ തുടര്‍ക്കയാകുകയാണ്. അശ്രദ്ധവും അമിത വേഗതയും മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് ഏറെയും കാരണം. കട്ടപ്പന പൊലീസ് തുടര്‍നടപടി സ്വീകരിച്ചു.
What's Your Reaction?






