ശബരിമലയിലെ യുവതി പ്രവേശനം അടഞ്ഞ അധ്യായം : വെള്ളാപ്പള്ളി നടേശന്‍
ശബരിമലയിലെ യുവതി പ്രവേശനം അടഞ്ഞ അധ്യായം : വെള്ളാപ്പള്ളി നടേശന്‍

ഇടുക്കി: ശബരിമലയിലെ യുവതി പ്രവേശനം അടഞ്ഞ അധ്യായമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുറ്റടിയില്‍ എസ്എന്‍ഡിപി യോഗം ഇടുക്കി, മലനാട,് പീരുമേട് യൂണിയനുകളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ ശബരിമലയെ വിവാദ ഭൂമിയാക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും അത് പ്രസക്തിയുള്ള കാര്യമല്ല. ദേവസ്വം ബോര്‍ഡിന് കീഴില്‍വരുന്ന 1200 ക്ഷേത്രങ്ങളില്‍ ആയിരത്തില്‍പരം ക്ഷേത്രങ്ങളും ശബരിമലയിലെ വരുമാനം കൊണ്ടാണ് ചെലവുകള്‍ നടത്തുന്നത്. സര്‍ക്കാരിന് നികുതി ഇനത്തിലും ശബരിമലയില്‍ നിന്ന് വലിയ വരുമാനം ലഭിക്കുന്നുണ്ട്. അപ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ പാടില്ല. ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയ്ക്കും അയ്യപ്പഭക്തര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നെങ്കില്‍ അത് നല്ലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
What's Your Reaction?






