അണക്കരയില്‍ ഓണക്കിറ്റ് വിതരണം ചെയ്തു
അണക്കരയില്‍ ഓണക്കിറ്റ് വിതരണം ചെയ്തു

ഇടുക്കി: അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹകൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റും അണക്കര കിണറ്റുകര ജ്വല്ലറി ഗ്രൂപ്പും ചേര്‍ന്ന് ഓണക്കിറ്റ് വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍ ട്രസ്റ്റ് ചെയര്‍മാന്‍ സാബു കുറ്റിപാലയ്ക്കലിന് കിറ്റുകള്‍ കൈ മാറി ഉദ്ഘാടനം ചെയ്തു. ജ്വല്ലറി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ റിന്‍സി സിബി, ജോര്‍ജിന്‍ ജോസഫ്, ജോഷി കെ ജോസ്, റിജോ വര്‍ഗീസ് അജിത്ത് ഷാജി, സതീഷ് പി കെ എന്നിവര്‍ പങ്കെടുത്തു. സുമനസുകളായ നിരവധി പേരുടെ സഹകരണത്തോടെയാണ് ഇത്തവണ നൂറിലേറെ കുടുംബങ്ങളില്‍ ഓണക്കിറ്റുകള്‍ എത്തിച്ചുനല്‍കുന്നതെന്ന് അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?






