എകെപിഎ കുടുംബസംഗമം വള്ളക്കടവില്‍ നടത്തി
എകെപിഎ കുടുംബസംഗമം വള്ളക്കടവില്‍ നടത്തി
ഇടുക്കി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കുടുംബസംഗമം വള്ളക്കടവ് സിബീസ് ഗാര്‍ഡനില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല മേഖല കുടുംബസംഗമമാണ് കട്ടപ്പനയില്‍ നടന്നത്. ഫാമിലി മീറ്റ് വിത്ത് ഓണാഘോഷം എന്ന പരിപാടിയില്‍ പൂക്കള മത്സരമടക്കമുള്ള വിവിധതരം ഓണമത്സരങ്ങള്‍ നടത്തി. എകെപിഎ ഉടുമ്പന്‍ചോല മേഖലാ പ്രസിഡന്റ് മാത്തുക്കുട്ടി പൗവ്വത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സെബാന്‍ ആതിര ഓണ സന്ദേശം നല്‍കി. സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഓണസമ്മാനം വിതരണം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജിലീഷ് ജോര്‍ജ്, റോബിന്‍ എന്‍വീസ്, ബാബു സുരഭി, ബിജോ മങ്ങാട്ട്, ജാക്‌സണ്‍ ജോസഫ്, ഷിബു വിസ്മയ, റെജി ജോസഫ്, എം എസ് അരുണ്‍, സുരേഷ് ആതിര, ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?