സുവര്‍ണഗിരി സുവര്‍ണ ക്ലബ് റീഡിങ് റൂം ആന്‍ഡ് ലൈബ്രറി ഓണാഘോഷം 4ന്
സുവര്‍ണഗിരി സുവര്‍ണ ക്ലബ് റീഡിങ് റൂം ആന്‍ഡ് ലൈബ്രറി ഓണാഘോഷം 4ന്
ഇടുക്കി: കട്ടപ്പന സുവര്‍ണഗിരി സുവര്‍ണ ക്ലബ് റീഡിങ് റൂം ആന്‍ഡ് ലൈബ്രറി ഓണാഘേഷവും വോളിബോള്‍ ടൂര്‍ണമെന്റും നടക്കും. 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. നിര്‍ധന രോഗിക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി സംഘടിപ്പിച്ച മാരത്തോണില്‍ പങ്കെടുക്കുന്നതിനിടെ അന്തരിച്ച അലക്‌സ് ഒ എസിന്റെ സ്മരണാര്‍ഥം 17ന് വോളിബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്രാട ദിനത്തില്‍
ഓണപ്പാട്ട്, സിനിമാഗാന മത്സരം, നാടന്‍പാട്ട് മത്സരം, കവിതാലാപനം, പെന്‍സിന്‍ ഡ്രോയിങ്, പ്രച്ഛനവേഷ മത്സരം, കായിക മത്സരം എന്നിവ നടക്കും. മത്സരം വാര്‍ഡ് കൗണ്‍സിലര്‍ ഷമേജ് കെ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം എ സുരേഷ് അധ്യക്ഷനാകും. വി ആര്‍ സജി, ബീനാ ജോബി, മനോജ് എം തോമസ്, നിഷാ പി എം, ഷമേജ് കെ ജോര്‍ജ്, എസ് സൂര്യലാല്‍, ലിജോബി ബേബി, ടി ബി ശശി, ഡോ. കണ്ണന്‍ വി, ജോഷി കുട്ടട, മഞ്ചു സതീഷ്, ഷാജി കൂത്തോടിയില്‍, ആര്‍ മുരളീധരന്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം എ സുരേഷ്, ലിജോബി ബേബി, കെ ആര്‍ രാമചന്ദ്രന്‍, ആര്‍ മുരളീധരന്‍, ഡിനീഷ് കെ ബി, പി ബി ഷിബുലാല്‍, രാജന്‍കുട്ടി മുതുകുളം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

