പാമ്പാടുംപാറ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി 

പാമ്പാടുംപാറ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി 

Dec 22, 2025 - 17:27
 0
പാമ്പാടുംപാറ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി 
This is the title of the web page

ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് പ്രദേശവാസികള്‍ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോധരന്‍ ഉദ്ഘാടനം ചെയ്തു. 20 വര്‍ഷക്കാലം എല്‍ഡിഎഫ്  ഭരിച്ചിരുന്ന പാമ്പാടുംപാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍നിന്ന് വിജയിച്ച ബി സി അനില്‍കുമാര്‍, 6-ാം വാര്‍ഡില്‍നിന്ന് വിജയിച്ച ആന്‍സമ്മ മാത്യു, ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷനില്‍നിന്ന് വിജയിച്ച മിനി പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത്് ബാലഗ്രാം ഡിവിഷനില്‍നിന്ന് വിജയിച്ച ഷൈജ സണ്ണി, പാമ്പാടുംപാറ ബ്ലോക്ക് ഡിവിഷനില്‍നിന്ന് വിജയിച്ച മിനി ടോമി, നെടുങ്കണ്ടം പൊന്നമല ഡിവിഷനില്‍നിന്ന് മുകേഷ് മോഹനന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. റിന്റോ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ടോമി കരിയിലക്കുളം, സന്തോഷ് അമ്പിളിവിലാസം, അബ്ദുള്‍മജീദ്, ജോയി നെല്ലിക്കാമണ്ണില്‍, മിനി പ്രിന്‍സ്, ഷൈജ സണ്ണി, മിനി ടോമി, മുകേഷ് മോഹനന്‍, ബി സി അനില്‍കുമാര്‍, ആന്‍സമ്മ മാത്യു, കെ ജെ ജോസഫ്,  ശശീന്ദ്രന്‍ ചാലുവള്ളി, ടി കെ കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow