അടിമാലിയില്‍ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍  

അടിമാലിയില്‍ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍  

Aug 12, 2026 - 16:15
 0
അടിമാലിയില്‍ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍  
This is the title of the web page

ഇടുക്കി: അടിമാലിയിലെ വിവിധ ക്ഷേത്രങ്ങളിലായി ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍. പിതൃദര്‍പ്പണ ചടങ്ങുകള്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരുന്നു. അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ മേല്‍ശാന്തി പ്രശാന്ത് ഗോപാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തലേദിവസം വ്രതമെടുത്ത് ഈറനണിഞ്ഞ് മണ്മറഞ്ഞുപോയ പിതൃക്കളെ മനസില്‍ സങ്കല്‍പ്പിച്ച് ബലിയിടും. എള്ളും പൂവും ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുന്നത്. അടിമാലി മേഖലയിലെ മുനീറ മഹാദേവ ക്ഷേത്രം, ആയിരമേക്കര്‍ കൈവല്യാനന്തപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മാങ്കടവ് ദേവീക്ഷേത്രം, തോണിപ്പാറ ധര്‍മശാസ്താ ക്ഷേത്രം, ചോറ്റുപാറ ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow