പനി ബാധിച്ച വയോധികനെ മഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ഇടമലക്കുടിക്കാര്‍ 

പനി ബാധിച്ച വയോധികനെ മഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ഇടമലക്കുടിക്കാര്‍ 

Aug 12, 2026 - 17:28
 0
പനി ബാധിച്ച വയോധികനെ മഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ഇടമലക്കുടിക്കാര്‍ 
This is the title of the web page

ഇടുക്കി: പനി ബാധിച്ച് അവശനിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ മഞ്ചലില്‍ ചുമന്ന് ഇടമലക്കുടി ഗോത്ര ജനത. ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ (75) ആശുപത്രിയില്‍ എത്തി്ക്കാനായിരുന്നു ദുരിത യാത്ര. കമ്പില്‍ തുണി കെട്ടി രോഗിയെ അതില്‍ കിടത്തി കുടിനിവാസികളായ നിരവധി പേര്‍ മാറി മാറി ചുമന്ന് കിലോമീറ്ററുകളോളമാണ് സഞ്ചരിച്ചത്. മാങ്കുളത്തിനുസമീപം ആനകുളത്ത് എത്തിച്ച ശേഷമാണ് അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കിലോ മീറ്ററുകളോളമാണ് രോഗിയെ, കുടിനിവാസികള്‍ ചുമന്നത്. ഗൂഡല്ലാര്‍കുടിയില്‍ പനിയും മറ്റു പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിയ്ക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow