ബജറ്റില്‍ അനുവദിച്ച ലോ കോളേജ് കട്ടപ്പനയില്‍ ആരംഭിക്കാന്‍ ഇടപെടല്‍ നടത്തും: മന്ത്രി റോഷി അഗസ്റ്റിന്‍
ബജറ്റില്‍ അനുവദിച്ച ലോ കോളേജ് കട്ടപ്പനയില്‍ ആരംഭിക്കാന്‍ ഇടപെടല്‍ നടത്തും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ ബജറ്റില്‍ അനുവദിച്ച ലോ കോളേജ് കട്ടപ്പനയില്‍ ആരംഭിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പിഎസ് സി ജില്ലാ ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം. എല്ലാമേഖലകളിലും ജില്ലയില്‍ മുന്നേറ്റം കൈവരിക്കുകയാണ്. ഇടുക്കി മെഡിക്കല്‍ കോളേജും വികസനത്തിന്റെ പാതയിലാണ്. രണ്ടുമാസത്തിനുള്ളില്‍ ഭൂനിയമ ഭേദഗതി ബില്ലിലെ ചട്ടങ്ങള്‍ രൂപീകരിക്കും. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയില്‍ ഏലംകൃഷി നശിച്ച കര്‍ഷകര്‍ക്ക് സഹായമായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കട്ടപ്പന ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം അനുവദിച്ചു. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?






