വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിന്റെ പുതിയ ശുചിമുറി കെട്ടിടം ഉദ്ഘാടനം ചെയ്തു
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിന്റെ പുതിയ ശുചിമുറി കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളിന്റെ പുതിയ ശുചിമുറി കെട്ടിടം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ട് വിനിയോഗിച്ചാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിന്റെ നിര്‍മാണം. പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് കെട്ടിടം തുറന്ന് നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് മണിയാട്ട് അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ബിനോയ് മഠത്തില്‍, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ബീന സിബി, പിടിഎ പ്രസിഡന്റ് ബെന്നി ജോസഫ്, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പിടിഎ പ്രസിഡന്റ് വിനോദ് തോമസ്, എംപിടിഎ പ്രസിഡന്റ് നീനൂ രാധാകൃഷ്ണന്‍, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്‍സി സെബാസ്റ്റ്യന്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, അസിസ്റ്റന്റ് മാനേജര്‍മാരായ ജെറിന്‍ ആയിലുമാലിയില്‍, ആന്റണി കുന്നത്ത്പാറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






