സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് കട്ടപ്പനയില്‍
സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് കട്ടപ്പനയില്‍

ഇടുക്കി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ബുധനാഴ്ച വൈകിട്ട് 4ന് കട്ടപ്പനയില്‍ സ്വീകരണം നല്‍കും. പഴയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സമ്മേളനത്തില്‍ 15,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. 5 കേന്ദ്രങ്ങളില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രകടനവും നടക്കും. പീരുമേട് ബ്ലോക്കിലെ പ്രവര്‍ത്തകര്‍ കട്ടപ്പന പള്ളിക്കവലയില്‍ നിന്നും ഏലപ്പാറ ബ്ലോക്കില്‍ നിന്നുള്ളവര്‍ ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ നിന്നും ഇടുക്കി ബ്ലോക്ക് ഇടുക്കിക്കവല പമ്പ് ജങ്ഷനില്‍ നിന്നും കട്ടപ്പന ബ്ലോക്ക് പേഴുംകവല റോഡില്‍ ഹില്‍ടൗണ്‍ ഹോട്ടല്‍ പരിസരത്തു നിന്നും നെടുങ്കണ്ടം ബ്ലോക്ക് പാറക്കടവ് റോഡില്‍ പവിത്ര ജങ്ഷനില്‍ നിന്നും പ്രകടനമായി എത്തിച്ചേരും. ജാഥ ക്യാപ്റ്റന്മാരെ ചെന്നാട്ടുമറ്റം ജങ്ഷനില്‍ നിന്ന് തുറന്ന വാഹനത്തില്‍ സ്വീകരിക്കും.
What's Your Reaction?






