സഹോദയ കലോത്സവത്തില്‍ മികച്ച നേട്ടവുമായി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍
സഹോദയ കലോത്സവത്തില്‍ മികച്ച നേട്ടവുമായി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍

ഇടുക്കി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ സഹോദയ കലോത്സവത്തില്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിന് മികച്ച നേട്ടം. ജില്ലയിലെ 31 സിബിഎസ്ഇ സ്‌കൂളുകള്‍ മത്സരിച്ച കലോത്സവത്തില്‍ സയണ്‍ സ്‌കൂള്‍ 11-ാം സ്ഥാനത്തെത്തി. ലളിതഗാനത്തില്‍ നന്ദകിഷോര്‍ അനീഷ്, മോണോആക്ടില്‍ ആതിര എ എന്നിവര്‍ ഒന്നാമതെത്തി. പെന്‍സില്‍ ഡ്രോയിങ്ങില്‍ മിസ്പാ അജി രണ്ടാംസ്ഥാനവും ജഫ്രീനാ ജോസഫ് മൂന്നാം സ്ഥാനവും നേടി. നാടോടിനൃത്തത്തില്‍ തെന്നല്‍ സൂരജ്, ഇംഗ്ലീഷ് ഉപന്യാസത്തില്‍ ആല്‍ഫിയ സോണി, മലയാളം ഉപന്യാസത്തില്‍ അപര്‍ണ രൂപേഷ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെയും പരീശീലിപ്പിച്ച അധ്യാപകരെയും മാനേജര്‍ ഫാ. ഡോ. ഇമ്മാനുവല്‍ കിഴക്കേത്തലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. റോണി ജോസ് എന്നിവര്‍ അനുമോദിച്ചു.
What's Your Reaction?






