കട്ടപ്പനയാറിലേക്ക് മാലിന്യം തള്ളല്‍ രൂക്ഷം
കട്ടപ്പനയാറിലേക്ക് മാലിന്യം തള്ളല്‍ രൂക്ഷം

ഇടുക്കി: കട്ടപ്പന സ്‌കൂള്‍ക്കവല ആശ്രമം പടിയില്‍ നിന്നും കട്ടപ്പനയാറിലേക്ക് വലിയതോതില്‍ മാലിന്യം തള്ളുന്നു. ആശ്രമം പടി ഐടിഐ കുന്ന് റോഡില്‍ നിന്നുമാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധത്തില്‍ മാലിന്യം തള്ളുന്നത്. ഇതോടെ കട്ടപ്പനയാര്‍ മാലിന്യവാഹിനിയായി മാറിക്കഴിഞ്ഞു. നിരവധി തവണ നഗരസഭാ അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ട്ടങ്ങള്‍, വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തുടങ്ങിയവയാണ് ഇവിടെയിടുന്നത്. ഇതോടെ ഇതുവഴി മൂക്കുപൊത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാര്‍.മേഖലയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നു വരുന്നത്. കൂടാതെ മിഴി അടിച്ചിരിക്കുന്ന സ്ട്രീറ്റ് ലൈറ്റുകളും പുനസ്ഥാപിക്കണമെന്ന ആവശ്യവും പ്രദേശവാസികള്‍ മുന്നോട്ടുവയ്ക്കുന്നു.
What's Your Reaction?






