അയ്യപ്പന്‍കോവില്‍ ചെന്നിനായിക്കന്‍കുടി ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷം
അയ്യപ്പന്‍കോവില്‍ ചെന്നിനായിക്കന്‍കുടി ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചെന്നിനായിക്കന്‍കുടി 6 ഏക്കര്‍ ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷം. മേഖലയിലെ 600 ഓളം വരുന്ന കുടുംബങ്ങള്‍ ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ 35 വര്‍ഷത്തോളം പഴക്കമുള്ള പമ്പ് ഹൗസ് ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്. രണ്ടാഴ്ചക്കാലമായി ജല അതോറിറ്റിയുടെ പമ്പ് ഹൗസ് സ്ഥിതിചെയ്യുന്ന ഭാഗത്തെ തോട് പറ്റിയതിനാല്‍ പമ്പ് ഹൗസില്‍ നിന്നും വെള്ളം വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല ഇന്ന് നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മേഖലയിലെ കുടുംബങ്ങള്‍ 1000 വും, 1500 ഉം മുടക്കി പുറത്തുനിന്നും വെള്ളം വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. പഞ്ചായത്ത് ഇടപെട്ട് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുന്‍വര്‍ഷങ്ങളില്‍ ടാങ്കറുകളിലും മറ്റ് വാഹനങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെള്ളം എത്തിച്ചിരുന്നു, എന്നാല്‍ ഈ വര്‍ഷം യാതൊരുവിധ സംവിധാനവും പഞ്ചായത്ത് ഏര്‍പ്പെടുത്തുന്നില്ലായെന്നുള്ള ആക്ഷേപവും ശക്തമാണ്.
What's Your Reaction?






