ഇരട്ടയാര്‍ ഡാമില്‍ ട്രയല്‍ റണ്‍ നടത്തി
ഇരട്ടയാര്‍ ഡാമില്‍ ട്രയല്‍ റണ്‍ നടത്തി

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഇരട്ടയാര്‍ ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണ്‍ ന്റെ സാങ്കേതിക തകരാറുകള്‍, പ്രവര്‍ത്തനക്ഷമത എന്നിവ പരിശോധിക്കുന്നതിനുള്ള ട്രയല്‍ റണ്‍ നടത്തി. ട്രയല്‍ റണ്ണിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇടുക്കി ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് ലിന്‍ ചെറിയാന്‍ നിര്‍വഹിച്ചു. വരാന്‍ പോകുന്ന കാലവര്‍ഷത്തില്‍ ഷട്ടര്‍ ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഷട്ടര്‍ ഉയര്‍ത്തിയുള്ള ഇന്‍സ്‌പെക്ഷനും ഗ്രീസിംഗ് മുതലായ പ്രവര്‍ത്തികളും ഇതോടൊപ്പം നടത്തി. ഇടുക്കി ഡാം സേഫ്റ്റി ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ് ഷാജി, സബ് എന്‍ജിനീയര്‍ ഗോകുല്‍ സതീശന്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?






