വണ്ടിപ്പെരിയാറില്‍ കടന്നല്‍ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ കടന്നല്‍ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കടന്നല്‍ കുത്തേറ്റ് തൊഴിലാളി സ്ത്രീയ്ക്ക് പരിക്കേറ്റു. എംഎംജെ പ്ലാന്റേഷന്‍ അയ്യപ്പന്‍കോവില്‍ ഡിവിഷനിലെ തൊഴിലാളിയായ വസന്തയെ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. കടന്നല്‍ക്കൂട് ഇളകി വസന്തയുടെ ചെവിയിലും തലയും കുത്തുകയായിരുന്നു. സ്ഥലത്തുനിന്ന് മറ്റ് തൊഴിലാളികള്‍ക്കൊപ്പം ഓടി രക്ഷപ്പെട്ടു. പിന്നീട് ശാരീരികാസ്വാസ്ഥ്യവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. തോട്ടങ്ങളുടെ വിവിധ സ്ഥലങ്ങളില്‍ കടന്നല്‍ ഭീഷണിയുണ്ട്. തൊഴിലാളികളുടെ സുരക്ഷ മാനേജ്‌മെന്റ് ഉറപ്പാക്കണമെന്നാണ് ആവശ്യം.
What's Your Reaction?






