വണ്ടിപ്പെരിയാര്‍ വക്കച്ചന്‍ കോളനിയില്‍ സംരക്ഷണ ഭിത്തി തകര്‍ന്നു
വണ്ടിപ്പെരിയാര്‍ വക്കച്ചന്‍ കോളനിയില്‍ സംരക്ഷണ ഭിത്തി തകര്‍ന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാംമൈല്‍ വക്കച്ചന്‍ കോളനിയില്‍ കനത്തമഴയെ തുടര്‍ന്ന് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍. വക്കച്ചന്‍ കോളനി സ്വദേശി യേശുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തി കഴിഞ്ഞദിവസം നിലംപൊത്തിയത്. കോളനി റോഡരികിലായി ചാക്കില്‍ മണ്ണ് നിറച്ച് അടുക്കിയാണ് വീട്ടുടമസ്ഥന്‍ ഭിത്തി നിര്‍മിച്ചത്. ചാക്കുകള്‍ റോഡിലേക്ക് വീണതോടെ ഗതാഗതവും ദുഷ്‌കരമായി. കനത്ത മഴ തുടരുന്നതിനാല്‍ ഭിത്തി കൂടുതല്‍ ഇടിയാനും സാധ്യതയുണ്ട്. കോളനി റോഡരികില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇത്തരത്തിലാണ് സംരക്ഷണ ഭിത്തി നിര്‍മിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ച് വീടുകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






