കട്ടപ്പന പള്ളിക്കവലയിലെ നിത്യാരാധന ചാപ്പലിൽ മോഷണം
കട്ടപ്പന പള്ളിക്കവലയിലെ നിത്യാരാധന ചാപ്പലിൽ മോഷണം

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫോറോന പള്ളിയുടെ പള്ളിക്കവലയിലെ നിത്യാരാധന ചാപ്പലില്‍ മോഷണം. ശനിയാഴ്ച വെളുപ്പിന് 1.59 നാണ് മോഷണം നടത്തിയത്. ജനല്‍ ചില്ല് തകര്‍ത്ത് അകത്ത് കടന്ന മോഷ്ട്ടാവ് നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം അപഹരിച്ചു. ചാപ്പലിനുള്ളിലെ സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും വ്യക്തമല്ല. കോട്ടും കണ്ണാടിയും ദരിച്ച മോഷ്ടാവ് കുട ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്. കട്ടപ്പന പൊലീസ് സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
What's Your Reaction?






