ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു
ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

ഇടുക്കി: ചിന്നക്കനാലില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ടാങ്ക്കുടി സ്വദേശി കണ്ണന്‍(47) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ആനയിറങ്കല്‍ ജലാശയത്തിനുസമീപമുള്ള സ്വന്തം കൃഷിയിടത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് കണ്ണന്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെടുകയായിരുന്നു. കാട്ടാന കണ്ണനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും ആനക്കൂട്ടത്തെ വേഗത്തില്‍ തുരത്താന്‍ കഴിഞ്ഞില്ല. ആനകള്‍ പിന്‍വാങ്ങിയശേഷം കണ്ണനെ റോഡിലെത്തിച്ച് നാട്ടുകാരും വനപാലകരും ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ ശ്രീദേവി. മകള്‍ സെല്‍വി.
What's Your Reaction?






