പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിച്ച് പ്രതികാര നടപടി: കെഎസ്ഇബിക്കെതിരെ കെപിസിസി സെക്രട്ടറി തോമസ് രാജന്‍
പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിച്ച് പ്രതികാര നടപടി: കെഎസ്ഇബിക്കെതിരെ കെപിസിസി സെക്രട്ടറി തോമസ് രാജന്‍
ഇടുക്കി: പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ തന്റെ സ്ഥാപനത്തിലെ വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിച്ചതായി കെപിസിസി സെക്രട്ടറി തോമസ് രാജന്‍. കെഎസ്ഇബിയുടെ അനാസ്ഥക്കെതിരെ പ്രതികരിച്ചതിന് ഉദ്യോഗസ്ഥര്‍ പകവീട്ടിയതായും സ്ഥാപനത്തിലെ ഫ്യൂസ് ഊരുന്നതിനുപകരം വയറുകള്‍ വിച്‌ഛേദിച്ചതായും ഇദ്ദേഹം ആരോപിച്ചു.
കട്ടപ്പന പൊലീസ് സ്റ്റേഷനുസമീപം വൈദ്യുതി ലൈനുകളോടുചേര്‍ന്ന് അപകടാവസ്ഥയിലുള്ള തണല്‍മരത്തിന്റെ ചില്ലകള്‍ വെട്ടിമാറ്റാത്ത കെഎസ്ഇബിയുടെ നടപടിക്കെതിരെ തോമസ് രാജന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം മരച്ചില്ലകള്‍ വെട്ടിമാറ്റി. തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ട്രാവല്‍ ഏജന്‍സിയുടെ കണക്ഷന്‍ വിച്‌ഛേദിച്ചത്.
വൈദ്യുതി ബില്ല് അടയ്‌ക്കേണ്ട തീയതി അവസാനിച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനായി പണമടച്ചു. എന്നാല്‍ ഫ്യൂസ് ഊരി മാറ്റുന്നതിനുപകരം മീറ്റര്‍ ബോക്‌സ് അഴിച്ച് വയര്‍ വിച്ഛേദിച്ചതായി തോമസ് രാജന്‍ പറഞ്ഞു. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കിയില്ല. ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തോമസ് രാജന്‍ ആവശ്യപ്പെട്ടു.
What's Your Reaction?