ബസ് ഇടിച്ച് കൂരാമ്പാറ പാലത്തിന്റെ കൈവരി തകര്‍ന്നു
ബസ് ഇടിച്ച് കൂരാമ്പാറ പാലത്തിന്റെ കൈവരി തകര്‍ന്നു

ഇടുക്കി: അയ്യപ്പന്‍കോവില്‍ കൂരാമ്പാറ പാലത്തിന്റെ കൈവരി കെഎസ്ആര്‍ടിസി ബസ് തട്ടി തകര്‍ന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. കനത്തമഴയില്‍ മലയോര ഹൈവേയില്‍ പരപ്പില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂരാമ്പാറ പാലം വഴി തിരിച്ചുവിട്ടിരുന്നു. ഈസമയത്താണ് ബസ് കൈവരിയില്‍ ഇടിച്ചത്. ഇതോടെ പാലത്തിന്റെ പാലത്തിന്റെ ഒരുവശത്തെ കല്‍ക്കെട്ടും ഇളകി നിലംപൊത്തി.
ഹൈവേ നിര്‍മാണം നടക്കുന്നതിനാല്‍ പലസമയങ്ങളിലും വാഹനങ്ങള്‍ ഈറൂട്ടില്‍ വഴിതിരിച്ചുവിടാറുണ്ട്. വീതി കുറഞ്ഞ പാലത്തിന്റെ വശങ്ങളില്‍ നിരവധി വാഹനങ്ങള്‍ മുമ്പും ഇടിച്ചിട്ടുണ്ട്. കൂടാതെ, റൂട്ടില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ബസ്, ലോറി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ സദാസമയം കടന്നുപോകുന്നത് പാലത്തിന് ബലക്ഷയമുണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
പാലത്തിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ വണ്ടികള്‍ കയറി തകരാറിലാകുന്നതും പതിവാണ്. പാലം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






