കട്ടപ്പന വെട്ടിക്കുഴക്കവലയിൽ ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് 2 പേർക്ക് പരിക്ക്
കട്ടപ്പന വെട്ടിക്കുഴക്കവലയിൽ ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് 2 പേർക്ക് പരിക്ക്

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല പെട്രോൾ പമ്പിനുസമീപം ജീപ്പ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. എരുമേലി സ്വദേശികൾ സഞ്ചരിച്ച താർ ജീപ്പാണ് തിട്ടയിലിടിച്ചശേഷം ഇവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ പതിച്ചത്. പരിക്കേറ്റ രണ്ട് പേരേ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.
What's Your Reaction?






