ബോഡിമെട്ടിനു സമീപം റോഡിൽ പുലിയെ കണ്ടെത്തി
ബോഡിമെട്ടിനു സമീപം റോഡിൽ പുലിയെ കണ്ടെത്തി

ഇടുക്കി : കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിന് സമീപം പരിക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തി. ബോഡിമെട്ട് ചുരത്തിൽ തമിഴ്നാടിന്റെ ഭാഗമായ പന്ത്രണ്ടാം വളവിന് സമീപമാണ് ഞായറാഴ്ച രാത്രി 10 ന് ജീപ്പ് യാത്രക്കാരാണ് പുലിയെ കണ്ടത്.
പിൻ കാലിന് പരിക്കേറ്റ നിലയിലാണ്. ഒരു വയസിലധികം പ്രായമുണ്ടെന്നാണ് പ്രഥമിക നിഗമനം
പുലിയെ വാഹനം തട്ടിയതാണെന്നാണ് കരുതുന്നു.
കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഈ റോഡിൽ പതിവായി കാണാമെങ്കിലും ആദ്യമായാണ് പുലിയെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നു.
What's Your Reaction?






