ചിന്നക്കനാല്‍ കാട്ടാന ആക്രമണം കണ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു
ചിന്നക്കനാല്‍ കാട്ടാന ആക്രമണം കണ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ടാങ്ക്കുടി സ്വദേശി കണ്ണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി അഡ്വ. എ രാജ എംഎല്‍എ. തിങ്കളാഴ്ച 5 ലക്ഷം രൂപ കുടുംബത്തിന് കൈമാറും. കാട്ടാന ശല്യത്തെ 3 ആര്‍ആര്‍ടി സംഘങ്ങള്‍ മൂന്നാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിന്നക്കനാലില്‍ ഉള്‍പ്പെടെയുള്ള ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകളെ പിടികൂടി ഉള്‍വനത്തിലേക്ക് മാറ്റിയാല്‍ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും എംഎല്‍എ അടിമാലിയില്‍ പറഞ്ഞു.
What's Your Reaction?






