വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി കോണ്‍ഗ്രസ് സമരത്തെ അവഗണിച്ചാല്‍ പ്രക്ഷോഭം: സി പി മാത്യു
വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി കോണ്‍ഗ്രസ് സമരത്തെ അവഗണിച്ചാല്‍ പ്രക്ഷോഭം: സി പി മാത്യു

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയോടുള്ള അവഗണനക്കെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന സമരത്തെ അവഗണിച്ചാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കളെ ധരിപ്പിക്കും. തീരുമാനമുണ്ടായില്ലെങ്കില്‍ ഡിസിസി നേതാക്കളെ പങ്കെടുപ്പിച്ച് സമരം വ്യാപിപ്പിക്കും. ഡിസിസിയുടെ നേതൃത്വത്തില്‍ സര്‍ജനെ ആശുപത്രിയില്‍ നിയോഗിച്ച് രോഗികള്‍ക്ക് സേവനം ലഭ്യമാക്കുമെന്നും സി പി മാത്യു പറഞ്ഞു. കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍, വാളാര്‍ഡി മണ്ഡലം കമ്മിറ്റി ആരംഭിച്ച റിലേ ഉപവാസ സമരത്തിന്റെ 22-ാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി എ അബ്ദുള്‍ റഷീദ്, അഡ്വ. സിറിയക് തോമസ്, ഷാജി പൈനാടത്ത്, ആര്‍ ഗണേശന്‍, നേതാക്കളായ റോബിന്‍ കാരയ്ക്കാട്ട്, എം ഉദയസൂര്യന്‍, കെ മാരിയപ്പന്‍, ടി എം ഉമ്മര്‍, രാജന്‍, വി ജി ദിലീപ്, ബോബന്‍, ശാരി ബിനു ശങ്കര്‍, ഷാന്‍ അരുവിപ്ലാക്കല്‍, വിഘ്‌നേഷ്, നജീബ് തേക്കിന്‍കാട്ടില്‍, അലക്‌സ് വാരിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.1972-ല്‍ പിഎച്ച്‌സിയായി ആരംഭിച്ച ആശുപത്രി തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഏക ആശ്രയമാണ്. പിന്നീട് സിഎച്ച്‌സിയായി ഉയര്‍ത്തിയെങ്കിലും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളോ ഡോക്ടര്‍മാരുടെ സേവനമോ ഇവിടെയില്ല. അത്യാസന്ന നിലയില്‍ എത്തിക്കുന്ന രോഗികള്‍ക്ക് കിടത്തിചികിത്സ ലഭ്യമാക്കാനുള്ള സൗകര്യവുമില്ല.
What's Your Reaction?






