കട്ടപ്പനയില്‍ കാര്‍ മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്
കട്ടപ്പനയില്‍ കാര്‍ മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്

ഇടുക്കി: കട്ടപ്പന- ഇരട്ടയാര്‍ റോഡില്‍ പേഴുംകവല ബെവ്‌കോ ഔട്ട്‌ലെറ്റിനുസമീപം നിയന്ത്രണം നഷ്ടപ്പെട്ട വാഗണര്‍ കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഞായറാഴ്ച വൈകിട്ട് 7.30 ഓടെയാണ് അപകടം. കാറില്‍ നിന്ന് തെറിച്ച് പുറത്തേയ്ക്ക് വീണ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരട്ടയാര്‍ ഭാഗത്തുനിന്ന് കട്ടപ്പനയിലേക്ക് വന്ന ഓള്‍ട്ടോ കാറില്‍ ഇടിച്ചാണ് വാഗണര്‍ താഴ്ചയിലേക്ക് മറിഞ്ഞത്.
What's Your Reaction?






