ശാന്തിഗ്രാം ഗാന്ധിജി സ്‌കൂള്‍ വാര്‍ഷികവും കിഡ്‌സ് ഫെസ്റ്റും

ശാന്തിഗ്രാം ഗാന്ധിജി സ്‌കൂള്‍ വാര്‍ഷികവും കിഡ്‌സ് ഫെസ്റ്റും

Jan 26, 2024 - 22:56
Jul 11, 2024 - 23:23
 0
ശാന്തിഗ്രാം ഗാന്ധിജി സ്‌കൂള്‍ വാര്‍ഷികവും കിഡ്‌സ് ഫെസ്റ്റും
This is the title of the web page

ഇടുക്കി: ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂള്‍ വാര്‍ഷികവും കിഡ്‌സ് ഫെസ്റ്റും 31, ഫെബ്രുവരി 1 തീയതികളില്‍ ആഘോഷിക്കും. 31ന് രാവിലെ 9.30ന് കിഡ്‌സ് ഫെസ്റ്റ് ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളില്‍ ആരംഭിക്കുന്ന ഗവേഷണ ലൈബ്രറിയിലേക്ക് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കേണല്‍ ഷാജി ജോസഫ് പുസ്തകങ്ങള്‍ നല്‍കും. എസ്എംസി ചെയര്‍മാന്‍ സജിദാസ് മോഹനന്‍ അധ്യക്ഷനാകും. യോഗത്തില്‍ ഹെഡ്മിസ്ട്രസ് രാധികാദേവി, കവി കെ ആര്‍ രാമചന്ദ്രന്‍, എസ്എംഡിസി വൈസ് ചെയര്‍മാന്‍ കുര്യന്‍ ആന്റണി, സീനിയര്‍ അസിസ്റ്റന്റ് ഉഷ കെ എസ്, കട്ടപ്പന ബിപിസി ഷാജിമോന്‍ കെ ആര്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗം രാജീവ് വാസു, ജനറല്‍ കണ്‍വീനര്‍ അമ്പിളി പി ബി, സ്റ്റാഫ് സെക്രട്ടറി ജയ്‌മോന്‍ പി ജോര്‍ജ്, വിദ്യാര്‍ഥി പ്രതിനിധി ഡോണ ജോര്‍ജ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് എല്‍കെജി, യുകെജി, എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു വാര്‍ഷികം ഉദ്ഘാടനം ചെയ്യും. മുന്‍ എം പി ജോയ്‌സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. പാഠ്യപാഠ്യേതര മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗം വി.എന്‍. മോഹനന്‍ സമ്മാനങ്ങള്‍ നല്‍കും. പിടിഎ പ്രസിഡന്റ് ഷൈന്‍ ജോസഫ് അധ്യക്ഷനാകും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലിച്ചന്‍ വെള്ളക്കട, പി ടി എ വൈസ് പ്രസിഡന്റ് റിന്‍സ് ചാക്കോ, എസ് പി സി ഗാര്‍ഡിയന്‍ അജയന്‍ എന്‍ ആര്‍ , എസ് എം ഡി സി ചെയര്‍മാന്‍ പി ബി ഷാജി, എം പി റ്റി എ പ്രസിഡന്റ് അജിത കെ.ജി, പി.എഎഎ പ്രസിഡന്റ് പി എസ് ഡൊമിനിക്, ജോയിന്റ് കണ്‍വീനര്‍ സുധാമോള്‍ കെ എസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി ടി എ പ്രസിഡന്റ് ഷൈന്‍ ജോസഫ്, റിന്‍സ് ചാക്കോ, സജിദാസ് മോഹന്‍, കുര്യന്‍ ആന്റണി, കെ.ജി അജിത എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow