കട്ടപ്പന നഗരസഭയില്‍ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
കട്ടപ്പന നഗരസഭയില്‍ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകളും അനുബന്ധ വസ്തുക്കളും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി വിതരണോദ്ഘാടനം നിര്‍വഹിച്ചു. 2024 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പച്ചക്കറി തൈകളും ഇവ നടാനുള്ള 6 എച്ച്ഡിപി ചട്ടികളും വളങ്ങളും മറ്റ് അനുബന്ധ വസ്തുക്കളും ആണ് നല്‍കിയത്. 15 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഒരാള്‍ക്ക് 2100 രൂപ വില വരുന്ന വസ്തുക്കള്‍ക്ക് ഗുണഭോക്തൃ വിഹിതമായി 507 രൂപയാണ് നല്‍കേണ്ടത്. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മറ്റ് നഗരസഭ കൗണ്‍സിലര്‍മാര്‍ കൃഷിഭവന്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






