വാത്തിക്കുടി, കഞ്ഞിക്കുഴി സിഎച്ച്‌സികളില്‍ ഡോക്ടര്‍മാര്‍ കുറവ്: ത്രിതല പഞ്ചായത്തംഗങ്ങള്‍ ഉപവാസ സമരം നടത്തി
വാത്തിക്കുടി, കഞ്ഞിക്കുഴി സിഎച്ച്‌സികളില്‍ ഡോക്ടര്‍മാര്‍ കുറവ്: ത്രിതല പഞ്ചായത്തംഗങ്ങള്‍ ഉപവാസ സമരം നടത്തി
ഇടുക്കി: വാത്തിക്കുടി, കഞ്ഞിക്കുഴി സമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങളും കഞ്ഞിക്കുഴി വാത്തിക്കുടി പഞ്ചായത്തംഗങ്ങളും സമരം നടത്തി. ഇടുക്കി ഡിഎംഒ ഓഫീസിന് പടിക്കല്‍ നടത്തിയ സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. നിരവധി തവണ സര്‍ക്കാരിന് മുമ്പിലും ആരോഗ്യവകുപ്പിന് മുമ്പിലും ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്തിയത്. കഞ്ഞിക്കുഴി ആരോഗ്യ കേന്ദ്രത്തില്‍ 6ന് ഐപി ആരംഭിക്കുമെന്ന് രേഖാമൂലം ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, മറ്റ് ജനപ്രതിനിധികളായ സോനാ ട്രീസാ ജോബി, മോളി ടോമി, വി യു ഉലഹന്നാന്‍, ബിജോ പുളിമൂട്ടില്‍, നിള ബിജു, ജോബി ചാലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?