കാമാക്ഷി പഞ്ചായത്ത് ഭിന്നശേഷി കുട്ടികള്‍ക്കായി ഉല്ലാസയാത്ര നടത്തി
കാമാക്ഷി പഞ്ചായത്ത് ഭിന്നശേഷി കുട്ടികള്‍ക്കായി ഉല്ലാസയാത്ര നടത്തി
ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികള്‍ക്കായി ഉല്ലാസയാത്ര നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മിന്നാമിന്നിക്കൂട്ടം എന്ന പേരില്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പഞ്ചായത്ത് നടത്തിവരുന്ന പരിപാടികളുടെ ഭാഗമായാണ് ഉല്ലാസയാത്ര നടത്തിയത്. ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസവും പങ്കാളിത്തവും വളര്‍ത്തുക, സാമുഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കലാ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുക, സമ്പാദ്യശീലവും സ്വാശ്രയ ശീലവും വളര്‍ത്തിയെടുക്കുക, തനതായ സ്വയം തൊഴില്‍ പരിശീലനങ്ങള്‍ ഉറപ്പാക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പഞ്ചായത്ത് രൂപം കൊടുത്ത മിന്നാമിന്നികൂട്ടം പദ്ധതി നടത്തിവരുന്നത്. ബിആര്‍സി, പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍, അങ്കണവാടികള്‍, വൊസാര്‍ഡ്, ജില്ലാ സാമുഹ്യ നീതി ഓഫീസ്, ഐസിഡിഎസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തേക്കടി, കമ്പം മുന്തിരിപ്പാടം മുതലായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സംഘം സന്ദര്‍ശിക്കും. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ഷേര്‍ളി ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി. മറിയാമ്മ, ടിന്റു വിനീഷ്, അഞ്ജലി ജോണി, ഷാജി ഇ കെ, ജോളി കുരുവിള, അനിമോള്‍ എം ബി, ഷിജിമോള്‍ സി ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

