കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ 'കരുതല്‍- കരുണയുടെ കൈത്താങ്ങ്' പദ്ധതി: 7ന് എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ 'കരുതല്‍- കരുണയുടെ കൈത്താങ്ങ്' പദ്ധതി: 7ന് എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും
ഇടുക്കി: നിര്‍ധനരെ സഹായിക്കുന്നതിനായി കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നടപ്പാക്കുന്ന 'കരുതല്‍- കരുണയുടെ കൈത്താങ്ങ്' പദ്ധതി 7ന് ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും. അസോസിയേഷന്‍ പ്രസിഡന്റും കരുതല്‍ പദ്ധതി ചെയര്‍മാനുമായ സാജന്‍ ജോര്‍ജ് അധ്യക്ഷനാകും. ധനസഹായ വിതരണോദ്ഘാടനം കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ നിര്‍വഹിക്കും. മാധ്യമ പ്രവര്‍ത്തകരായ ബെന്നി കളപ്പുരയ്ക്കല്‍, എസ് സൂര്യലാല്‍, ജയ്ബി ജോസഫ്, ചലച്ചിത്ര നടന്‍ സൗഫല്‍ സത്താര്‍, സംസ്ഥാന കായികമേളയിലെ സ്വര്‍ണ മെഡല്‍ ജേതാവ് ദേവപ്രിയ ഷൈബു, വെങ്കല മെഡല്‍ ജേതാവ് ഷാരോണ്‍ രാജു എന്നിവരെ അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ സാജന്‍ ജോര്‍ജ്, ജോഷി കുട്ടട, ബൈജു എബ്രഹാം, സിജോമോന്‍ ജോസ്, സിബി എസ്സാര്‍, അനില്‍ എസ് നായര്‍, റെജി വാട്ടപ്പള്ളി, അനില്‍, ജോണ്‍സണ്‍ സി പി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

