എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയിലെ കൈയ്യെഴുത്ത് മാസിക ഗുരുധ്വനി പ്രകാശനം ചെയ്തു
എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയിലെ കൈയ്യെഴുത്ത് മാസിക ഗുരുധ്വനി പ്രകാശനം ചെയ്തു
ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയിലെ ശാരദ ബാലജനയോഗത്തിന്റെ കൈയ്യെഴുത്ത് മാസിക ഗുരുധ്വനി പ്രകാശനം ചെയ്തു. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജുമാധവന്‍
പ്രകാശന കര്‍മം നിര്‍വഹിച്ചു. ബാലവേദി കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈയ്യെഴുത്ത് മാസിക തയാറാക്കിയത്. ശാഖ പ്രസിഡന്റ് മനോജ് പതാലില്‍ അധ്യക്ഷനായി. സെക്രട്ടറി അജേഷ് ചെമ്പന്‍കുഴിയില്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍, ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ അഡ്വ പി.ആര്‍ മുരളീധരന്‍, യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ പി കെ രാജന്‍, രാജേഷ് കെ കെ, സമീപ ശാഖകളിലെ ഭാരവാഹികളായ സജീന്ദ്രന്‍ പൂവാങ്കല്‍, പ്രവീണ്‍ വട്ടമല, സുരേഷ് ബാബു, കട്ടപ്പന ശാഖ മുന്‍ പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, വൈസ് പ്രസിഡന്‍് നിഖില്‍ പി ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശാഖായിലെ ആദ്യകാല ഭാരവാഹികളായ ശിവന്‍ പേക്കാവ്, ജോഷി കുട്ടട, ജി നാരായണന്‍, വിജയകുമാര്‍, കട്ടപ്പനനഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷ് ഓലിനാല്‍ , കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോയി വര്‍ഗീസ്, ബാലവേദി അധ്യാപകര്‍, മുന്‍കാല അധ്യാപകര്‍, കൈ എഴുത്ത് മാസികയ്ക്കായി പ്രവര്‍ത്തിച്ചവര്‍ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. പിടിഎ പ്രസിഡന്റ് സ്മിജിത്ത് എസ് ആര്‍, എംപ്ലോയീസ് ഫോറം കണ്‍വീനര്‍ അജി വൈപ്പില്‍, വനിതാ സംഘം സെക്രട്ടറി ഇന്‍ചാര്‍ജ് രമദേവി കണ്ടത്തില്‍, ബാലവേദി ഹെഡ്മാസ്റ്റര്‍ റിനു സുഭാഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അരുണ്‍ രാജ്, കുമാരി സംഘം പ്രസിഡന്റ് ആവണി പ്രമോദ്, സെക്രട്ടറി അര്‍ച്ചന അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?