മിറര്‍ റൈറ്റിങ്ങില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് അടിമാലി സ്വദേശി മുഹമ്മദ് അഫ്‌നാന്‍ 

മിറര്‍ റൈറ്റിങ്ങില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് അടിമാലി സ്വദേശി മുഹമ്മദ് അഫ്‌നാന്‍ 

Jan 12, 2026 - 14:36
 0
മിറര്‍ റൈറ്റിങ്ങില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് അടിമാലി സ്വദേശി മുഹമ്മദ് അഫ്‌നാന്‍ 
This is the title of the web page

ഇടുക്കി: മിറര്‍ റൈറ്റിങ്ങില്‍ റെക്കോര്‍ഡുകള്‍ നേടി അടിമാലി എസ്എന്‍ഡിപി സ്‌കൂളിലെ  ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അഫ്നാന്‍. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, കലാംസ് വേള്‍ഡ് റെക്കോഡ് എന്നിവ ഇതിനോടകം മുഹമ്മദ് അഫ്നാന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വഴങ്ങാത്ത ഒരെഴുത്ത് ശൈലി തീരെ ചെറുപ്പം മുതലെ മുഹമ്മദ് അഫ്നാന് ഒപ്പം ചേര്‍ന്നതാണ്. മറ്റുള്ളവര്‍ അക്ഷരങ്ങള്‍ നേരെയെഴുതുമ്പോള്‍ അക്ഷരങ്ങള്‍ തിരിച്ചെഴുതാനാണ് മുഹമ്മദ് അഫ്നാന് താല്‍പര്യം. ഇങ്ങനെ എഴുതുന്ന ഈ അക്ഷരങ്ങള്‍ നേരെ ചൊവ്വേ വായിക്കണമെങ്കില്‍ ഒരു കണ്ണാടിയുടെ സഹായം വേണ്ടി വരും. മുഹമ്മദ് അഫ്നാന്റെ തല തിരിച്ചുള്ള ഈ എഴുത്തിനെ ആദ്യം ആരും അംഗീകരിച്ചില്ലെന്ന് മാത്രമല്ല ശകാരം ലഭിക്കുകയും ചെയ്തു. പിന്നീട് പതിയെ പതിയെ മിറര്‍ റൈറ്റിങ്ങിലെ പ്രാഗത്ഭ്യം രക്ഷിതാക്കളും അധ്യാപകരുമൊക്കെ തിരിച്ചറിഞ്ഞു. ഇതോടെ ആറാം ക്ലാസ് മുതല്‍ മുഹമ്മദ് അഫ്നാന്‍ മിറര്‍ റൈറ്റിങ്ങിനെ കൂടുതല്‍ ഗൗരവത്തിലെടുത്തു. ഇന്ന് മിറര്‍ റൈറ്റിങ്ങില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, കലാംസ് വേള്‍ഡ് റെക്കോഡ് എന്നിവ മുഹമ്മദ് അഫ്നിന്റെ പേരിലുണ്ട്. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ നിഷാദിന്റെയും ഭാര്യ അബീന മോളുടെയും ഇളയ മകനാണ് മുഹമ്മദ് അഫ്നാന്‍. മിറര്‍ റൈറ്റിങ്ങിനുപുറമേ കലോത്സവ വേദികളില്‍ മോണോആക്ട് മത്സരത്തിലും വട്ടപ്പാട് മത്സരത്തിലും മുഹമ്മദ് അഫ്നാന്‍ സജീവ സാന്നിധ്യമാണ്. ചിത്ര രചനയും മുഹമ്മദ് അഫ്നാന് നല്ല പോലെ വഴങ്ങും. നിയമപഠന വിദ്യാര്‍ഥിനിയായ അജിനമോളാണ് സഹോദരി. കലാ പ്രകടനത്തിനും മിറര്‍ റൈറ്റിങ്ങിനും എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും ഒപ്പമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow