മലയോര ഹൈവേ നിര്‍മാണം: ചപ്പാത്ത് ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
മലയോര ഹൈവേ നിര്‍മാണം: ചപ്പാത്ത് ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

ഇടുക്കി: മലയോര ഹൈവേയുടെ നിര്‍മാണം നടക്കുന്ന ചപ്പാത്ത് ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. കലുങ്ക് നിര്‍മാണത്തിനായി റോഡിന്റെ ഒരുഭാഗം പൊളിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണികള്‍ ആരംഭിക്കാനോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനോ കരാറുകാര്‍ തയാറാകുന്നില്ലെന്നാണ് ആരോപണം. നിര്‍മാണം വേഗത്തിലാക്കി ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് സമരം നടത്തുമെന്ന് അയ്യപ്പന്‍കോവില്‍ മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന് പറഞ്ഞു. കലുങ്ക് പണിയുന്നതിനുവേണ്ടി ആവശ്യത്തിലധികം ഭാഗം പൊളിച്ച് നീക്കിയെന്നും ആരോപണമുണ്ട്. എത്രയും വേഗം കലുങ്കിന്റെ നിര്‍മാണം വേഗത്തിലാക്കി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
What's Your Reaction?






