വണ്ടിപ്പെരിയാര്‍ ഡിവിഷന്‍ വലതുകോട്ടയിലെത്തിച്ച് മണിമേഖല

വണ്ടിപ്പെരിയാര്‍ ഡിവിഷന്‍ വലതുകോട്ടയിലെത്തിച്ച് മണിമേഖല

Dec 15, 2025 - 13:08
 0
വണ്ടിപ്പെരിയാര്‍ ഡിവിഷന്‍ വലതുകോട്ടയിലെത്തിച്ച് മണിമേഖല
This is the title of the web page

ഇടുക്കി: നാടിന്റെ വികസനത്തിന് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് വണ്ടിപ്പെരിയാര്‍ ഡിവിഷനില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവിജയിച്ച മണിമേഖല പറഞ്ഞു. 4142 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിലെ ഹേമലതയെ മണിമേഖല തോല്‍പ്പിച്ചത്. കുമളി പഞ്ചായത്തില്‍ രണ്ടുതവണ മത്സരിച്ച് വിജയിച്ചതിന്റെ പരിചയ സമ്പത്തുമായാണ് വണ്ടിപ്പെരിയാറില്‍ ജനവിധി തേടിയത്. ഡിവിഷന്റെ വികസനത്തിന് പ്രഥമ പരിഗണന നല്‍കും. വഞ്ചിവയല്‍ ഉന്നതിയിലെ അടിസ്ഥാന സൗകര്യത്തിലെ പോരായ്മ പരിഹരിക്കും. വണ്ടിപ്പെരിയാര്‍ ടൗണിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. യുവതലമുറയുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനായി വാര്‍ഡുകള്‍ തോറും കളിക്കളങ്ങള്‍ നിര്‍മിക്കുമെന്നും മണിമേഖല പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow