മന്നം ജയന്തി ആഘോഷം: കട്ടപ്പനയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മന്നം ജയന്തി ആഘോഷം: കട്ടപ്പനയില്‍ സ്വാഗത സംഘം രൂപീകരിച്ചു

Dec 15, 2025 - 13:01
Dec 15, 2025 - 13:09
 0
മന്നം ജയന്തി ആഘോഷം: കട്ടപ്പനയില്‍  സ്വാഗത സംഘം രൂപീകരിച്ചു
This is the title of the web page

ഇടുക്കി:  കൊച്ചുകാമാക്ഷി ശ്രീപദ്മനാഭപുരം ധര്‍മപാഠശാലയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി കട്ടപ്പന കരയോഗ മന്ദിരത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ വി വിശ്വനാഥന്‍ അധ്യക്ഷനായി. ജനുവരി 2ന് നടക്കുന്ന മന്നംജയന്തി ആഘോഷങ്ങളില്‍ എല്ലാ കരയോഗങ്ങളില്‍ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളെ അനുമോദിക്കണമെന്നും തീരുമാനിച്ചു. ദീര്‍ഘകാലം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗവും, അടൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായിരുന്ന ധനലക്ഷ്മി ബാങ്കിന്റെ ചെയര്‍മാന്‍ കലഞ്ഞൂര്‍ മധു, കേരള സര്‍വകലാശാല മുന്‍ സീനിയര്‍ പ്രൊഫസര്‍ ഡോ. എ എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി പിജി മനോജ് കുമാര്‍, ട്രഷറര്‍ രവീന്ദ്രന്‍ എംപി , ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍. മണിക്കുട്ടന്‍, ഭരണസമിതി അംഗങ്ങളായ കെ ജി വാസുദേവന്‍ നായര്‍, ജി.ശിവശങ്കരന്‍ നായര്‍, വനിതാ യൂണിയന്‍ സെക്രട്ടറി ഉഷ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow