നെടുങ്കണ്ടത്ത് ഒളിമ്പിക് ദിനാചരണം നടത്തി   

നെടുങ്കണ്ടത്ത് ഒളിമ്പിക് ദിനാചരണം നടത്തി   

Jun 24, 2026 - 17:42
 0
നെടുങ്കണ്ടത്ത് ഒളിമ്പിക് ദിനാചരണം നടത്തി   
This is the title of the web page

ഇടുക്കി: ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷനും ജില്ലാ ജൂഡോ അസോസിയേഷനും ചേര്‍ന്ന് നെടുങ്കണ്ടത്ത് ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ചത്. ഒളിമ്പിക് റണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ് ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ത്യ ആതിഥേയത്വത്തിനായി ശ്രമിക്കുന്ന 2036 ഒളിമ്പിക്സിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ എന്‍എസ്എ ചെയര്‍മാന്‍ ടി എം ജോണ്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ ഒളിമ്പിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം സുകുമാരന്‍, എം എസ് മഹേശ്വരന്‍, റൈസന്‍ പി ജോസഫ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സജീവ് ആര്‍ നായര്‍, ജില്ലാ ജൂഡോ അസോസിയേഷന്‍ പ്രസിഡന്റ് പി കെ ഷാജി, സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ടോണി തോമസ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ സൈജു ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow