ഡിവൈഎഫ്‌ഐ തൊടുപുഴ സിവില്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി
ഡിവൈഎഫ്‌ഐ തൊടുപുഴ സിവില്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: യുഡിഎഫ് സര്‍ക്കാര്‍ അഴിമതി ലക്ഷ്യമിട്ട് മദ്യനയത്തില്‍ ഇളവുകള്‍ നല്‍കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ തൊടുപുഴ സിവില്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി. തൊടുപുഴ നഗരത്തില്‍ പ്രകടനം നടത്തിയശേഷം പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന് ഉള്ളിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. മദ്യമാഫിയകള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാനാണ് നികുതി ഇളവ് നല്‍കിയതെന്ന് നേതാക്കള്‍ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ബി അനൂപ്, ട്രഷറര്‍ എം എസ് ശരത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?