കൊച്ചി- ധനുഷ്‌കോടി ദേശീയപാത നവീകരണം പുനരാരംഭിച്ചു
കൊച്ചി- ധനുഷ്‌കോടി ദേശീയപാത നവീകരണം പുനരാരംഭിച്ചു

ഇടുക്കി: കാലവര്‍ഷം ദുര്‍ബലമായതോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാത നവീകരണം പുനരാരംഭിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായതോടെയാണ് നിര്‍മാണം താല്‍കാലികമായി നിര്‍ത്തിയത്. 910 കോടി രൂപ ചെലവഴിച്ച് കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള 125 കിലോമീറ്റര്‍ ഭാഗത്താണ് നവീകരണം നടക്കുന്നത്. 110 കിലോമീറ്റര്‍ ഭാഗം വീതി കൂട്ടാനും ലക്ഷ്യമിടുന്നു. ദേശീയപാത നവീകരണം മൂന്നാര്‍ ടൂറിസത്തിന് കുതിപ്പേകുമെന്നാണ് പ്രതീക്ഷ. നേര്യമംഗലത്ത് പുതിയ പാലത്തിന്റെ നിര്‍മാണവും പദ്ധതിയിലുണ്ട്. 42.80 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലും പുതിയ പാലം നിര്‍മിക്കാനാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്. അതേസമയം നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് മണ്‍തിട്ടയോടുചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണം, മണ്ണ് നീക്കല്‍ എന്നിവയില്‍ അശാസ്ത്രീയതയുള്ളതായും ആക്ഷേപമുണ്ട്.
What's Your Reaction?






