കട്ടപ്പന കൊച്ചുതോവാള- പുളിക്കല്‍പ്പടി റോഡ് ഉദ്ഘാടനം ചെയ്തു
കട്ടപ്പന കൊച്ചുതോവാള- പുളിക്കല്‍പ്പടി റോഡ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന കൊച്ചുതോവാള- പുളിക്കല്‍പ്പടി- മറ്റത്തില്‍പ്പടി റോഡ് തുറന്നു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായി ഉദ്ഘാടനം ചെയ്തു. തകര്‍ന്നുകിടന്ന റോഡ് വാര്‍ഷിക പദ്ധതിയില്‍പെടുത്തി 14.5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. കോണ്‍ക്രീറ്റും ടാറിങ്ങും നടത്തി നിര്‍മാണം പൂര്‍ത്തീകരിച്ചു. റോഡിനായി പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു.യോഗത്തില്‍ കൊച്ചുതോവാള പള്ളി വികാരി ഫാ. എബി വാണിയപ്പുരയ്ക്കല്‍, സോണി ചെത്തിയില്‍, എബി മണര്‍കാട്ട്, ക്ലെന്നീസ് തോപ്പില്‍, റോയി പുറംചിറ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






