കാല്‍വരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കണം
കാല്‍വരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കണം

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാല്‍വരി മൗണ്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യം. നിരവധി സഞ്ചാരികള്‍ ദിവസേന സഞ്ചരിക്കുന്ന പ്രധാന പാതയില്‍ നിന്ന് വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്കുള്ള റോഡ് തകര്‍ന്നുകിടക്കുകയാണ്. ജില്ലയ്ക്ക് പുറമെ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യവും പരിമിതമാണ്. സ്വകാര്യ ലോഡ്ജുകള്‍ മാത്രമാണ് നിലവില്‍ ഇവിടെയുള്ളത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ മുടക്കി നിര്‍മിച്ച ടൂറിസം സെന്ററിന്റെ പ്രവര്‍ത്തനം ഇനിയും ആരംഭിച്ചിട്ടില്ല. അടിമാലി - കുമളി ദേശീയപാതയില്‍ നിന്ന് ടൂറിസം സെന്ററിലേക്ക് ഒരുകിലോമീറ്റര്‍ ദൂരമാണുള്ളത്. റോഡുകളുടെ പുനര്‍ നിര്‍മാണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയാല്‍ കാല്‍വരി മൗണ്ട് ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും.
What's Your Reaction?






