അടിമാലി അപ്‌സരാക്കുന്നിലെ തോട്ടില്‍ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍
അടിമാലി അപ്‌സരാക്കുന്നിലെ തോട്ടില്‍ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍

ഇടുക്കി: അടിമാലി ടൗണിനുസമീപം അപ്‌സരാകുന്നിലെ തോട്ടില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം മൈനര്‍സിറ്റി പോളക്കല്‍ പ്രദീപ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിവര്‍ത്തിയ നിലയില്‍ ഒരു കുടയുമുണ്ടായിരുന്നു. നാളുകളായി ഇദ്ദേഹം അടിമാലിയിലാണ് താമസം. രാത്രിയില്‍ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നാണ് പ്രഥമിക നിഗമനം. അടിമാലി പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






