കുട്ടമ്പുഴ കേന്ദ്രമാക്കി ഗവ. കോളേജ് അനുവദിക്കണം: എഎപി 

  കുട്ടമ്പുഴ കേന്ദ്രമാക്കി ഗവ. കോളേജ് അനുവദിക്കണം: എഎപി 

Jul 2, 2026 - 15:31
 0
   കുട്ടമ്പുഴ കേന്ദ്രമാക്കി ഗവ. കോളേജ് അനുവദിക്കണം: എഎപി 
This is the title of the web page

ഇടുക്കി: കുട്ടമ്പുഴ കേന്ദ്രമാക്കി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എറണാകുളം ജില്ലയിലെ ആദിവാസി, ദളിത്, പിന്നോക്ക വിഭാഗം വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ കേന്ദ്രമാക്കി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അനുവദിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നീഡ് ആനാലിസിസ് റിപ്പോര്‍ട്ട് എടുക്കുകയും ഇതു സംബന്ധിച്ച ഫയല്‍ മന്ത്രിസഭ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. എന്നാല്‍ ചില തല്‍പ്പരകക്ഷികളുടെ ഇടപെടല്‍ മൂലം നിര്‍ദിഷ്ട കോളേജിന് അനുമതി ലഭിച്ചില്ല.        2016ല്‍ അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാരില്‍ നിര്‍ദിഷ്ട കോളേജ് അനുവദിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ കോതമംഗലം എംഎല്‍എയായിരുന്ന ആന്റണി ജോണ്‍ മുഖേന നിവേദനങ്ങള്‍ കൊടുക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് റിപ്പോര്‍ട്ടുകള്‍ എടുക്കുകയും കുട്ടമ്പുഴയില്‍ സര്‍ക്കാര്‍ കോളേജിനായി കണ്ടെത്തിയ റവന്യു വകുപ്പിന്റെ കൈവശമുള്ള കുട്ടമ്പുഴ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 3ല്‍ റീസര്‍വ്വേ നമ്പര്‍ 290/ 2  ല്‍ പ്പെട്ട 6 ഏക്കര്‍ സ്ഥലം കണ്ട് പരിശോധിച്ച് റിപ്പോര്‍ട്ടുകള്‍ ഉന്നതാ വിദ്യാഭ്യാസ കുപ്പിനും സര്‍ക്കാരിനും നല്‍കുകയും ചെ്തിരുന്നു. യിട്ടുളളതാണ്.
ഈ കോളേജ് അനുവദിക്കുന്നതിന് രണ്ട് നീഡ് അനാലിസസ് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ മുന്നില്‍ നിലനില്‍ക്കെ ഈ റിപ്പോര്‍ട്ടുകള്‍ മറികടന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ എറണാകുളം വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ എടവനക്കാട് കേന്ദ്രികരിച്ച് പുതിയ സര്‍ക്കാര്‍ കോളേജ് അനുവദിച്ചു. ഇതില്‍ പ്രതിക്ഷേധിച്ച് കുട്ടമ്പുഴ പഞ്ചായത്തിലെ ഊരുമൂപ്പന്‍മ്മാരും കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതിയും ചേര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ ഹര്‍ജികള്‍ ഫയല്‍ ചെയ്യുകയും അതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആക്ടിങ് ചീഫ് ജസ്റ്റീസ് ആന്റണി സിറിയക് കുട്ടമ്പുഴയില്‍ നേരിട്ടെത്തി കോളേജിനായി കണ്ടെത്തിയ സ്ഥലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കണ്ട് മനസിലാക്കുകയും അതിനെ തുടര്‍ന്ന് കുട്ടമ്പുഴയില്‍ നിര്‍ദേശിക്കപ്പെട്ട സര്‍ക്കാര്‍ കോളേജിന് വേഗത്തില്‍ അനുമതിനല്‍കണമെന്ന് കാണിച്ച് ഉത്തരവ് ഉണ്ടായിട്ടുളളതാണ്. കുട്ടമ്പുഴ കേന്ദ്രികരിച്ച് ഗവ. കോളേജ് അനുവദിച്ചാല്‍ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലും ഇടുക്കി ജില്ലയുടെ വടക്കന്‍ മേഖലയിലും ഉള്‍പ്പെട്ട 65 ട്രൈബല്‍ ഉന്നതികളിലെ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത് തന്നെ ഉന്നതാ പഠനത്തിന് സൗകര്യപ്രദമാണ്. സര്‍ക്കാരുകള്‍ കുട്ടമ്പുഴ - മാങ്കുളം - കുറത്തികുടി - ഇടമലക്കുടി അടക്കമുള്ള 65 ഓളം ആദിവാസി ഉന്നതികളും  നിരവധിയായ പട്ടികജാതി ദളിത് സമുദായങ്ങളും താമസിച്ചു വരുന്ന പ്രദേശത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സര്‍ക്കാര്‍ തന്നെ തുരങ്കം വയ്ക്കുകയാണ്. കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ അധ്യക്ഷനായി. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്  കെ എസ് ഗോപിനാഥന്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow