രാജാക്കാട് പഞ്ചായത്തില്‍ എച്ച്1എന്‍1 പനി സ്ഥിരീകരിച്ചു: 3 ആഴ്ച പ്രദേശവാസികള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്
രാജാക്കാട് പഞ്ചായത്തില്‍ എച്ച്1എന്‍1 പനി സ്ഥിരീകരിച്ചു: 3 ആഴ്ച പ്രദേശവാസികള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്
ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മമ്മട്ടിക്കാനം മേഖലയില്‍ 2 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത മൂന്ന് ആഴ്ചക്കാലം പ്രദേശവാസികള്‍ കര്‍ശനമായി മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അതീവ ജാഗ്രത പുലര്‍ത്തണം. രോഗവ്യാപനശേഷി കൂടിയ വൈറസ് ആയതിനാല്‍ പ്രാദേശികമായി പടര്‍ന്നുപിടിക്കല്‍ തടയുക എന്നതാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ആര്‍ക്കെങ്കിലും പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ കണ്ടാല്‍ യാതൊരു കാരണവശാലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തി ഡോക്ടറെ കണ്ട് കൃത്യമായി മരുന്ന് വാങ്ങാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൊച്ചുകുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതരമായ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ എന്നിവര്‍ യാതൊരു കാരണവശാലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്. എച്ച്1എന്‍1 വ്യാപനം തടയുന്നതിന് മാസ്‌ക് ഉപയോഗിക്കുന്നതിനൊപ്പം തന്നെ പനിയുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയവയാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള പ്രധാന നിര്‍ദേശങ്ങള്‍. ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചിട്ടുണ്ട്.
What's Your Reaction?