ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും: എം എം മണി എംഎല്‍എ
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും: എം എം മണി എംഎല്‍എ
ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം കരസ്ഥമാക്കുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ഭൂരിപക്ഷം നേടുമെന്നും എം എം മണി എംഎല്‍എ. എല്‍ഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് വിലയിരുത്തപ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ, വികസന പദ്ധതികള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തിന് മുന്നണിക്ക് ഏറെ ഗുണംചെയ്യുമെന്നും എം എം മണി പറഞ്ഞു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ സി എസ് അജേഷ് അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ എസ് മോഹനന്‍, വി എസ് എബ്രഹാം, വി ആര്‍ സജി, വി ആര്‍ ശശി, അഡ്വ. മനോജ് എം തോമസ്, മാത്യു ജോര്‍ജ്, ആല്‍വിന്‍ തോമസ്, ലൂയിസ് വേഴമ്പത്തോട്ടം, എം സി ബിജു, ബെന്നി കല്ലൂപ്പുരയിടം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

