എന്‍എസ്എസ് പീരുമേട് മേഖല കുടുംബസംഗമം വണ്ടിപ്പെരിയാറില്‍ 31ന്
എന്‍എസ്എസ് പീരുമേട് മേഖല കുടുംബസംഗമം വണ്ടിപ്പെരിയാറില്‍ 31ന്

ഇടുക്കി: എന്‍എസ്എസ് പീരുമേട് മേഖല കുടുംബസംഗമം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ 31ന് നടക്കും. സമാഗമം 2025 എന്ന പേരില്‍ നടക്കുന്ന പരിപാടി എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ച് യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ അധ്യക്ഷനാകും. യൂണിയന്‍, വനിതായൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ സംസാരിക്കും. 10 കരയോഗങ്ങളില്‍നിന്ന് 500ലധികം അംഗങ്ങള്‍ പങ്കെടുക്കും. കലാപരിപാടികളും ഘോഷയാത്രയും നടക്കുമെന്ന് ഭാരവാഹികളായ ചന്ദ്രശേഖര പിള്ള, കെ ശശികുമാര്‍, ഗോപകുമാര്‍ കെ കെ, എസ് ശ്രീകുമാര്‍, പി സജികുമാര്‍, മുരളീധരന്‍ പിള്ള എം ആര്‍, ബാബുരാജ് പി എസ്, എന്‍ ജി പ്രദീപ്കുമാര്‍, സുരേഷ് പി ആര്‍, രതീഷ് എസ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?






