തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം അനിവാര്യം: ഡീന്‍ കുര്യാക്കോസ് എംപി
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം അനിവാര്യം: ഡീന്‍ കുര്യാക്കോസ് എംപി
ഇടുക്കി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സമ്പൂര്‍ണ വിജയം അനിവാര്യമാണെന്നും ഇതിനായി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ഡീന്‍ കുര്യാക്കോസ് എംപി. യുഡിഎഫ് ഇരട്ടയാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരട്ടയാര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ഒ ടി ജോണ്‍ അധ്യക്ഷനായി. മണ്ഡലം കണ്‍വീനര്‍ ഷാജി മടത്തുംമുറിയില്‍, നേതാക്കളായ നോബിള്‍ ജോസഫ്, ബിജോ മാണി, തോമസ് പെരുമന, സിനു വാലുമ്മേല്‍, തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

